ലക്ഷദ്വീപിലെ കിൽത്താൻ ഈസ്റ്റേൺ സൈഡ് ജെട്ടി നിർമാണവും തുറമുഖ വികസനവും ത്വരിത ഗതിയിലാക്കാൻ കേന്ദ്ര ഇടപെടൽ

ലക്ഷദ്വീപ് അഡ്മിനിട്രേഷൻ 352.61 കോടി രൂപയുടെ DPR സമർപ്പിക്കുകയും തുടർന്ന് കേന്ദ്ര മന്ത്രാലയം 13.99 കോടി സർവേ നടത്തുന്നതിന് അനുവദിക്കുകയും സർവേ നടപടികൾ നടന്നു വരുകയും ചെയ്തതായി കേന്ദ്ര മന്ത്രാലയത്തിൽ നിന്ന്  മഹദാ ഹുസൈന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. സർവേ നടപടികൾ പൂർത്തിയായതിന് ശേഷം കേന്ദ്ര മന്ത്രാലയം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ATSATS
Dec 4, 2024 - 13:53
Dec 4, 2024 - 13:55
 0  1.4k
ലക്ഷദ്വീപിലെ കിൽത്താൻ ഈസ്റ്റേൺ സൈഡ് ജെട്ടി നിർമാണവും തുറമുഖ വികസനവും ത്വരിത ഗതിയിലാക്കാൻ കേന്ദ്ര ഇടപെടൽ

നിരന്തരമായി 2023 മുതൽ കിൽത്താൻ ദ്വീപ് സ്വദേശിയും  യുവ മോർച്ചാ ലക്ഷദ്വീപ് ഘടകം മുൻ  അധ്യക്ഷനുമായ മഹദാ ഹുസൈന്റെ ഇടപെടലിന്റെ ഫലമായി 20.03.2024 ന് ലക്ഷദ്വീപ് അഡ്മിനിട്രേഷൻ 352.61 കോടി രൂപയുടെ DPR സമർപ്പിക്കുകയും തുടർന്ന് കേന്ദ്ര മന്ത്രാലയം 13.99 കോടി സർവേ നടത്തുന്നതിന് അനുവദിക്കുകയും സർവേ നടപടികൾ നടന്നു വരുകയും ചെയ്തതായി കേന്ദ്ര മന്ത്രാലയത്തിൽ നിന്ന്  മഹദാ ഹുസൈന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. സർവേ നടപടികൾ പൂർത്തിയായതിന് ശേഷം കേന്ദ്ര മന്ത്രാലയം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന്  മഹദാ ഹുസൈൻ അഭിപ്രായപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow