മഹദാ ഹുസൈന് സമരവഴികളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം - മുൻ എം പി മുഹമ്മദ് ഫൈസൽ

പ്രസ്ഥാനത്തിന്റെ വളർച്ചക്ക്‌ എന്നും അടിത്തറ ജനമുന്നേറ്റങ്ങളാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല പ്രസ്ഥാനം അന്നും ഇന്നും മുന്നോട്ട് വെക്കുന്നത്. നീതി നിഷേധങ്ങൾക്കെതിരെ, അവകാശ ലംഘനങ്ങൾക്കെതിരെ, അർഹമായവ നേടി എടുക്കാൻ വേണ്ടി,

ATSATS
Dec 4, 2024 - 22:50
Dec 4, 2024 - 22:51
 0  702
മഹദാ ഹുസൈന് സമരവഴികളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം - മുൻ എം പി മുഹമ്മദ് ഫൈസൽ

പ്രസ്ഥാനത്തിന്റെ വളർച്ചക്ക്‌ എന്നും അടിത്തറ ജനമുന്നേറ്റങ്ങളാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല പ്രസ്ഥാനം അന്നും ഇന്നും മുന്നോട്ട് വെക്കുന്നത്. നീതി നിഷേധങ്ങൾക്കെതിരെ, അവകാശ ലംഘനങ്ങൾക്കെതിരെ, അർഹമായവ നേടി എടുക്കാൻ വേണ്ടി, ബ്യൂറോക്രസിയുടെ അപ്രമാദത്തിന് എതിരെ, തെറ്റായ, ജനഹിതമല്ലാത്ത സർക്കാർ നയരൂപീകരണത്തിന് എതിരെ, തൂലിക കൊണ്ടും, നിയമം കൊണ്ടും, സമരം കൊണ്ടും പോരാടുക, പൊരുതുക എന്നതാണ് രാഷ്ട്രീയ ലക്ഷ്യം എന്ന് പഠിപ്പിച്ച നേതാവിന്റെ അനുയായികൾ ഇന്നും അത് ചോർന്ന് പോവാതെ കാത്ത് സംരക്ഷിച്ചു നിർത്തുന്നു.

തിരഞ്ഞെടുപ്പിന്റെ വിജയപരാജയങ്ങൾക്കപ്പുറം ആശയത്തിലും പ്രവർത്തനത്തിലും ആകൃഷ്ടരായി ജനങ്ങളും, ജന നേതാക്കളും പാർട്ടിയിലേക്ക് വരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ യുവ നേതാവ് മഹത ഈ പ്രസ്ഥാനത്തിലേക്ക് കടന്ന് വരുന്നത്. കെട്ടകാലത്തിന്റെ രാഷ്ട്രീയ ജാഗ്രതയിൽ മുന്നോട്ട് പോകുന്ന നമുക്ക് ഈ കടന്ന് വരവ്‌ വലിയ ഊർജ്ജമാകും. 

പോരാടാനും, പോരാട്ടങ്ങൾക്ക് ശക്തി പകരാനും ജനാബ് മഹദാ ഹുസൈനെ പ്രസ്ഥാനത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് ഫൈസൽ വ്യക്തമാക്കി . മുൻ എം പി മുഹമ്മദ് ഫൈസൽ NCP ശരത് പവാർ വിഭാഗം നേതാവാണ്. ഇയ്യാൾക്കായി മഹദ ഹുസൈൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. BJP അച്ചടക്ക നടപടി സ്വീകരിച്ച് ചുമതലയിൽ നിന്ന് നീക്കിയ ഇയ്യാൾക്കായി പാർട്ടി മീഡിയാ കൺവീനർ മാധ്യമങ്ങളിൽ വാർത്ത നൽകിയത് BJP യിൽ വിവാദമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow